കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്..
ഇല്ലങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലങ്കിൽ ബസ് സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
1. കാർഡിൻ്റെ ചാര്ജ്ജ് 100 രൂപയാണ് . ഈ കാർഡ് '0' ബാലൻസിൽ ആണ് ലഭിക്കുന്നത്. ഒരു വർഷമാണ് കാലാവധി.
2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക.
3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. ഏന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.
4. കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും, അഡ്രസ്സും, ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക, 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.
5. കേടുപാടുകൾ (ടിയുക, പോറൽ, ചുളുങ്ങി, പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല.
6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്. 3000 രുപ വരെ റീ ചാര്ജ്ജ് ചെയ്യാം. ഓഫർ ഉണ്ട് ഒരു നിശ്ചിത കാലത്തേക്ക് മാത്രം. 1000 രൂപ് ചാര്ജ്ജ് ചെയ്താൽ 40 രൂപ കൂടുതലും. 2000 രുപ ചാര്ജ്ജ് ചെയ്താൽ 100 രൂപ കൂടുതലും ക്രെഡിറ്റാകും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടപ്പിലാക്കിയ ട്രാവൽ കാർഡ് പദ്ധതിയാണ് മൂന്ന് ജില്ലകളിലേക്ക് കൂടി വരുന്നത്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വെള്ളിയാഴ്ച മുതൽ കാർഡ് വിതരണം ആരംഭിക്കും. എല്ലാത്തരം ബസുകളിലും ഇതുപയോഗിച്ച് യാത്ര ചെയ്യാം
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കിയ സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിയാണ് കെഎസ്‌ആർടിസി ട്രാവൽ കാർഡ് . ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡാണ് കെഎസ്ആർടിസി പുറത്തിറക്കിയിരുന്നത്. കാര്‍ഡ് ഉപയോഗിച്ചു മുൻകൂറായി പണം റീ ചാർജ് ചെയ്ത് യാത്ര ചെയ്യാനാകും. ഇടിഎം/ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് കാർഡുകളിലെ ബാലൻസ് പരിശോധിക്കാനും ഇതുവഴി സാധ്യമാകും.
യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് മെഷീനിൽ ട്രാവൽ കാർഡ് സ്വൈപ്പ് ചെയ്ത് തുക ഈടാക്കും. കുറഞ്ഞത് 50 രൂപ ബാലൻസായി കാർഡിൽ ഉണ്ടാകണം. ആൻഡ്രോയ്‌ഡ് ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനിൽ മാത്രമാണ് ട്രാവൽ കാർഡ് ഉപയോഗിക്കാനാകുക.
#ksrtc #KBGaneshKumar #cmdksrtc #chalo #travelcard #tickets