ട്രാക്ക് ബലപ്പെടുത്തിയാണ് ട്രെയിൻ കടത്തിവിടുന്നത്. മണ്ണിടിച്ചലിനെ തുടർന്ന് വള്ളത്തോൾ നഗർ സ്റ്റേഷനിൽ പിടിച്ചിട്ട ഗരീഭ് രഥ് എക്സ്പ്രസ് കടത്തിവിട്ടു.ഏതാനും മണിക്കൂറുകൾക്ക് മുമ്പേയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും വള്ളത്തോൾ നഗറിനുമിടയിലുള്ള അകമലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതി ഉണ്ടായിരുന്നു.