( കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് റിഹാസിന്റെ മകൾ)
KLF-7880-3-0 ഫർസാന സഫീർ ഹജ്ജുമ്മ (35) അല്പം മുമ്പ് സൗദി അബീർ ഹോസ്പിറ്റലിൽ വെച്ചു മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്..
തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനിയായ ഇവർ ന്യൂമോണിയയുമായി ബന്ധപെട്ട ചികിത്സയിൽ ആയിരുന്നു.
തുടർ നടപടികൾക്കായി SHI മാരായ ഷമീം ടി പി, നിസാർ എസ് പി, നിസാർ പി തുടങ്ങിയവർ അബീർ ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ട്..
*ഹജ്ജിനിടെ അവശത: ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു*
_ഇന്ന് ഉച്ചക്ക് ശേഷം മക്കയിൽ ഖബറടക്കും_
മക്ക: ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫർസാന (35 )യാണ് മരിച്ചത്. ഹജ്ജ് കർമ്മത്തിനിടയിൽ മക്കയിൽ വച്ച് ശാരീരികമായി അവശതയിലാവുകയായിരുന്നു. ഭർത്താവ് സഫീറിനോപ്പമാണ് ഹജ്ജിനു എത്തിയത്. ഇന്ന് ഉച്ചക്ക് ശേഷം മക്കയിൽ ഖബറടക്കും.