*കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറൂം കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രകൻ മരണപ്പെട്ടു*

ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ദമ്പതികളിൽ ഒരാൾ മരിച്ചു.

പരവൂർ സ്വദേശിയായ 60 വയസ്സുള്ള ശ്യാം ശശിധരൻ , ഭാര്യ ഷീന എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത് 
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഒപ്പ മുണ്ടായിരുന്ന ഭാര്യ ഷീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഷീനയുടെ പരിക്കുകളും അതീവ ഗുരുതരമാണ്.