ജീവിതമാകുന്ന ലഹരിയെ തിരിച്ചുപിടിക്കാൻ ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ ഒരുക്കുന്ന "ഡെയിഞ്ചെറസ് വൈബ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കോഴിക്കോട് :
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയും
പുതു തലമുറയെ വഴിതെറ്റിക്കുന്ന
മാദ്യ,രാസ ലഹരി വസ്തുക്കളുടെ 
ഉപയോഗത്തിനെതിരെയും ഇന്ത്യയിലെ ഏറ്റവും മികച്ച ജീരകശാല റൈസ് ബ്രാൻഡായ ഐ മാക്സ് ഗോൾഡ് റൈസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ
പൊതുജന താൽപര്യാർത്ഥം 
അണിയിച്ചൊരുക്കുന്നു
ലഹരി വിരുദ്ധ ഷോർട്ട് ഫിലീം
 "ഡെയിഞ്ചറസ് വൈബിൻ്റെ "
ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. 
സി.പി അബ്ദുൽ വാരിഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്,അപ്പുണി ശശി,
സി.ടി.കബീർ,ഇന്ദിര,സോഷ്യൽ മീഡിയ ഇൻഫുളൻസർമാരായ അൻഷി, പാണാലി ജുനൈസ്,സലാം ലെൻസ് വ്യൂ, സുഹാസ് ലാംഡ, ലോറൻസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. 
കോഴിക്കോടും 
പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ "ഡെയിഞ്ചറസ് വൈബിൻ്റെ"കഥയും,എഡിറ്റിങ്ങും,സംവിധാനവും ഫൈസൽ ഹുസൈനാണ്. തിരക്കഥ റിയാസ് പെരുമ്പടവ്. ജൂലൈ മാസത്തിൽ റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.പ്രബീഷ് ലിൻസിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സിമ്പു സുകുമാരനാണ്.