2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ശരണ്യ ജയന് ജാമ്യം നിൽക്കുന്നത് വിഷ്ണുവാണ് എന്ന് ധരിപ്പിച്ച് സാം രാജിനെ വെച്ച് ആൾമാറാട്ടം നടത്തി. ശരണ്യ ജയന്‍ നറുക്കെടുപ്പിലൂടെ ലഭിച്ച ചിട്ടിക്ക് ജാമ്യത്തിന് ഒപ്പിട്ട് പണം കൈക്കലാക്കുകയായിരുന്നു. വിശ്വാസ വഞ്ചനയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.