എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 14,000 രൂപ + 18 ശതമാനം ജിഎസ്ടി.കിറ്റ്സിന്റെ തിരുവന്തപുരത്തുള്ള കേന്ദ്രത്തിലാണ് പരീശീലനം നടക്കുക. ജൂൺ 25 ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 21 നകം ഡയറക്ടർ, കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനതപുരം-695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഇ-മെയിൽ: kittstraining@gmail.com
ഫോൺ: 8129816664.