ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി.

ആറ്റിങ്ങൽ :കഴിഞ്ഞ ദിവസം കാണാതായ കോരാണി പാലമൂട്ടിൽ കുഴിവിള വീട്ടിൽ ഹാഷിംമിന്റെ മകൻ സുധീറിനെ മരണപ്പെട്ട നിലയിൽ ആനുപ്പാറ പാലത്തിനു സമീപമുള്ള ആറ്റിൽ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ ആറ്റിങ്ങൽ ഫയർഫോഴ്സ് യൂണിറ്റും ആറ്റിങ്ങൽ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

 പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായതിനു ശേഷം കബറടക്കം ഇടക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ..