ബാംഗ്ലൂർ: വൃദ്ധസദനത്തിലാക്കിയ മകന്റെ തീരുമാനത്തിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത ദു:ഖകരമായ സംഭവം ബാംഗ്ളൂരിൽ. ജെ പി നഗർ 8-ാം ബ്ലോക്കിൽ താമസിച്ചിരുന്ന കൃഷ്ണമൂർത്തി (87), രാധ (82) ദമ്പതികളാണ് മരണപ്പെട്ടത്.
മരുമകളുമായുള്ള പൊരുത്തക്കേടുകളേ തുടർന്നായിരുന്നു ഇരുവരെയും മകൻ വൃദ്ധസദനത്തിലേക്ക് മാറ്റിയത്. ഇടക്ക് ഒരു ഘട്ടത്തിൽ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നെങ്കിലും വീണ്ടും പ്രശ്നങ്ങൾ വന്നതോടെ വീണ്ടും വൃദ്ധസദനത്തിലേക്ക് മടങ്ങേണ്ടി വന്നു.
തുടർന്നു ഉണ്ടായ മാനസിക സമ്മർദ്ദവും ദു:ഖവും ഇരുവരെയും ഈ ദുർഭാഗ്യകരമായ തീരുമാനത്തിലേക്ക് നയിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തലഘട്ടപുര പൊലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മക്കളോടുള്ള തങ്ങൾക്കുള്ള സ്നേഹത്തിന്റെയും “ഇനി മകനെ ഞങ്ങൾ കൊണ്ടൊരിക്കലും ബുദ്ധിമുട്ടിക്കരുത്” എന്ന അവസാന മനോഭാവത്തിന്റെയും കണ്ണീർനിറയുള്ള പ്രതിഫലനമായിരുന്നു ഇവരുടെ ഈ അവസാന നടപടി.
അവരുടെ ആത്മാക്കൾക്ക് സമാധാനം കിട്ടട്ടെ…
എന്തായാലും ഇത്തരത്തിലുള്ള ദു:ഖങ്ങൾ ഇനി ഒരാൾക്കും അനുഭവിക്കേണ്ടി വരാതിരിക്കട്ടെ…