തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനും, ഓസ്കാർ കമ്മ്യൂണിക്കേഷൻസ് പ്രൊപ്രൈറ്ററുമായ സജികുമാർ (49) പോത്തൻകോട് അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു. അന്ത്യം.ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു. നവ്യാ നായർ , മുരളി എന്നിവരെ കഥാപാത്രങ്ങളാക്കി നിർമ്മിച്ച കണ്ണേ മടങ്ങുക എന്ന സിനിമയിൽ തിരക്കഥക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. DC കമ്മൂണിറ്റി FM ൻ്റെ സ്റ്റഷൻ ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റോറി ടെലിനായി 50 ലേറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. നല്ല ശബ്ദത്തിന് ഉടമ ആയിരുന്നു