ടി 20 ലോകകപ്പ് 2026; സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ; തിരുവനന്തപുരവും വേദിയാകും

2026 ലെ ടി20 ലോകകപ്പിനുള്ള സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ. ന്യൂസിലാൻഡിനെതിരെ എട്ട് മത്സരങ്ങളടങ്ങിയ വൈറ്റ്-ബോൾ പരമ്പര നടത്തും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.ഇതില്‍ അവസാന ടി20 മത്സരം തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത വര്‍ഷം ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനത്തിന് ജനുവരി 14നാണ് രാജ്‌കോട്ട് വേദിയാകും. മൂന്നാം ഏകദിനം 18ന് ഇന്‍ഡോറില്‍ നടക്കും.ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. നാഗ്പൂരിലാണ് മത്സരം. രണ്ടാം 23ന് റായ്പൂരില്‍ നടക്കും. 25ന് നടക്കുന്ന മൂന്നാം ടി20യ്ക്ക് ഗുവാഹത്തിയും വേദിയാകും. നാലാം ടി20 28ന് വിശാഖപട്ടണത്താണ്. ജനുവരി 31ന് നടക്കുന്ന മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. അതേ സമയം ടി 20 ടീമിൽ ഇടം പിടിക്കാൻ സാധ്യതയുള്ള സഞ്ജുവിന് സ്വന്തം നാട്ടിൽ കളിക്കാനാകും.