കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി പത്തനംതിട്ട ജില്ലയിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. കാസർകോട്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അവധിയില്ല. 


ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരിലും ഭാ​ഗികമായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിൽ മാത്രമാണ് അവധി. എന്നാൽ ഇവിടെ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. വൈകിട്ട് ആറര വരെ മലപ്പുറം, വയനാട്, കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ നാലു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് രാത്രിയിലും മഴ തുടർന്നതോടെ മറ്റു 11 ജില്ലകളിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. 

കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകള്‍ക്കും അവധി ബാധകമാണ്.