ട്രാൻസ്ഫോർമറിലും വൈദ്യുതി ലൈനിലും ഉണ്ടാകുന്ന തകരാറുകൾകാരണം അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതിതടസ്സം സംബന്ധിച്ച അറിയിപ്പുകളും വൈകാതെ ഈ സംവിധാനത്തിലൂടെ ലഭിക്കും. തകരാർ സംബന്ധിച്ച വിശദാംശങ്ങൾ വൈദ്യുതി പുന:സ്ഥാപനത്തിന് പ്രതീക്ഷിക്കപ്പെടുന്ന കാലതാമസം തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. വൈദ്യുതി പുന:സ്ഥാപിച്ചു എന്ന അറിയിപ്പും ലഭിക്കും.
ഔട്ടേജ് മാനേജ്മെൻ്റ് സിസ്റ്റത്തിലൂടെ വിവരങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ തങ്ങളുടെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 13 അക്ക കൺസ്യൂമർ നമ്പറും, ബിൽ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാൻ കഴിയും.
ലിങ്ക് ഇതാണ് :
https://wss.kseb.in/selfservices/registermobile
KSEB എന്ന Android/IOS മൊബൈൽ ആപ്പ് വഴിയും ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം.