*രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി*

കരവാരം : മെയ്‌ 21 രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
        മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ എംകെ ജ്യോതി, മുൻ മണ്ഡലം പ്രസിഡന്റ്‌ എസ് ജാബിർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ. സുരേന്ദ്രകുറുപ്പ്, ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് ഇന്ദിര സുദർശനൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, വാർഡ് പ്രസിഡന്റ് മാരായ അബ്ദുൽ അസീസ് പള്ളിമുക്ക്, ദിനേശൻ പിള്ള, രാജീവ് തുടങ്ങിയവർ സംസാരിച്ചു.