കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും പോലീസും ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്നലെയും ഇന്നും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതിനാല്‍ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ഇന്നലെ രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്ന് രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്....