കല്ലമ്പലം മാവിൻമൂട്ടിൽ വീട്ടിൽ കയറി യുവതിയെ മർദിച്ച പ്രതിയും കൂട്ടാളിയും അറസ്സിൽ

കല്ലമ്പലം : കല്ലമ്പലം സ്റ്റേഷൻ പരിധിയിലെ ചെമ്മരുതി വില്ലേജിൽ ഞെക്കാട് വലിയവിള S S നിവാസ്സിൽ സതീശൻ മകൻ സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ (46).
 ചെമ്മരുതി വില്ലേജിൽ ഞെക്കാട് വലിയവിള രാജീവ്‌ മകൻ ചിരി എന്ന് അറിയപ്പെടുന്ന ശ്രീകാന്ത് (26), എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച്ച രാത്രി കല്ലമ്പലം മാവിന്മൂട്ടിൽ ഉള്ള വീട്ടിൽ കയറി യുവതിയെ മർദ്ധിക്കുകയും ഭീഷണി പെടുത്തുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്ത കേസ്സിലേക്കാണ് കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സതീഷ് സാവൻ കൊലപാതക ശ്രെമം, അടിപിടി കേസുകൾ, മോഷണം തുടങ്ങിയ ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാ ണ്.

രണ്ടാം പ്രതി ശ്രീകാന്ത് എഴോളം കേസിൽ പ്രതിയാണ് 

ഇരു പ്രതികളെയും കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുള്ളതാണ്