കല്ലമ്പലം.. ഇന്നു പെയ്ത ശക്തമായ കാറ്റിലെ മഴയിലും കല്ലമ്പലം വർക്കല പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. കരവാരം പഞ്ചായത്ത് ഉൾപ്പെടുന്ന കല്ലമ്പലത്ത് പല വീടുകളുടെയും മേൽക്കൂരകൾ പറന്നു പോയി. വൻ വൃക്ഷങ്ങൾ കടപുഴകി വീണു. ഇടവ വെട്ടൂർ ചെമ്മരുതി പഞ്ചായത്തുകളിലും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പറകുന്നു മേഖലയിൽ മാത്രം പത്തോളം വീടുകൾക്ക് മുകളിൽ മരങ്ങൾ ഒടിഞ്ഞുവീണു വലിയ നാശനഷ്ടം സംഭവിച്ചു. ഒരു വീടിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി.
നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിന് തഹസിൽദാരെ ചുമതലപ്പെടുത്തിയതായി വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയ് അറിയിച്ചു