കൊച്ചി കോര്‍പ്പറേഷനിലെ കൈക്കൂലിക്കേസ്; ഓവര്‍സിയര്‍ എ. സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലിക്കേസ്ുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലെ ഓവര്‍സിയര്‍ എ സ്വപ്നയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.തൃശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി. അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.