ടയറുകളിൽ നൈട്രജൻ അടിക്കുന്നതാണോ എയർ അടിക്കുന്നതാണോ നല്ലത് ?

ടയറുകളിൽ നൈട്രജൻ അടിക്കുന്നതാണോ എയർ അടിക്കുന്നതാണോ നല്ലത് ? നൈട്രജൻ ഗ്യാസിൽ 98% അടങ്ങിയിരിക്കുന്നത് നൈട്രജൻ ആണ്. നമ്മൾ അടിക്കുന്ന സാധാരണ എയറിലും 75 നൈട്രജൻ ഉണ്ട്. പക്ഷെ സാധാരണ എയറിൽ മറ്റുള്ള ഗ്യാസുകളും ഈർപ്പവും മിക്സയിട്ടുള്ളത് കാരണം എയർ പതിയെ ടയറിന്റെ പ്രതലം വഴി പുറത്തേയ്ക്ക് ലീക്ക് ആകും. അതുപോലെ ഈർപ്പം കാരണം തുരുമ്പെടുക്കാനും സാധ്യത ഉണ്ട്.അതെ സമയം നൈട്രജൻ സാധാരണ എയറിനെ അപേക്ഷിച്ചു ലീക്ക് കുറവാണ്,തുരുമ്പിക്കില്ല. അതുപോലെ വളരെ ദൂരം വാഹനം ഓടുമ്പോൾ ടയറുകൾ ചൂടാകുന്നത് കാരണം ഉള്ളിൽ മർദ്ദവ്യത്യാസം ഉണ്ടാകും. നൈട്രജന് ഇത് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. മറ്റൊന്ന് നൈട്രജന് എയറിനേക്കാൾ 1% ഇന്ധനക്ഷമതയും കൂടുതലാണ് തേയ്മാനം കുറവാണ്. ഇത്രയും ഗുണങ്ങൾ ഉണ്ടെങ്കിലും ഇതെല്ലാം ചെറിയ അളവിലുള്ളതായത് കാരണം നൈട്രജൻ അടിക്കാനുള്ള സൗകര്യമില്ലെങ്കിൽ സാധാരണ എയർ മതിയാകും.