കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയമുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആർ.എസ് പ്രശാന്ത് നേതൃത്വം നൽകി. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പ്രസിഡണ്ടും ആയ ടിപി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ പി ജയചന്ദ്രൻ നായർ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ ആയ വിനയൻ മേലാറ്റിങ്ങൽ, ആസാദ് ആലങ്കോട്, എസ് ഷാജി, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജയകുമാർ എസ്, എസ് പ്രമോദ്, മണ്ഡലം പ്രസിഡണ്ട് അഭിരാജ് വൃന്ദാവനം, വിഷ്ണു പ്രശീലൻ, മണ്ഡലം,ബൂത്ത് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു