പിക്കപ്പ് വാനിലെത്തിയവര്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ഒരു മണിക്കൂറോളം മര്‍ദിച്ചുവെന്നാണ് ആരോപണം. മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും ഷിബുവിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.അതേസമയം, മദ്യപിച്ചെത്തിയ യുവാവ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പിക്കപ്പ് വാഹനത്തിന്റെ ഉടമകള്‍ ആരോപിക്കുന്നു. യ്രുവാവ് വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നും കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നുവെന്നും ആരോപണമുണ്ട്. തുടര്‍ന്ന് വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ ഷിബു ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിന് മുന്നിലേക്ക് വീണ യുവാവിനെ ഒരു കാരണവുമില്ലാതെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിക്കുകയായിരുന്നു. കൈകെട്ടിയിട്ട ശേഷമായിരുന്നു ഷിബുവിനെ ഇവര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ടും മര്‍ദിച്ചതായി പിതാവ് പറയുന്നു.