ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ നയിക്കുന്ന പദയാത്ര ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ കിളിമാനൂർ നിന്ന് ആരംഭിച്ച് ആലംകോട് ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബൻഷാ ബഷീർ സ്വാഗതം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി ജി ഗിരി കൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് സൈദലി കൈപ്പാടി, കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഹമ്മദ് കബീർ, ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ദീപ അനിൽ, മേവർക്കൽ നാസർ, ഹാജ നുജും, ഹരികൃഷ്ണൻ നായർ, നാസർ പള്ളിമുക്ക്, അഷറഫ് ആലംകോട് തുടങ്ങിയവർ സംസാരിച്ചു.