*സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു.*

ബുധനാഴ്ച വൈകീട്ട് ഏഴുവരെയുള്ള കണക്കില്‍ ഏകജാലകം വഴി 1,02,298 അപേക്ഷകള്‍ ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഇതില്‍ 84,225 പേരുടെ അപേക്ഷാ സമർപ്പണം പൂർത്തിയാക്കി. മലപ്പുറത്തുനിന്നാണ് കൂടുതല്‍ അപേക്ഷ -12,244 പേർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചു. ഇതില്‍ 9504 പേരുടെ അപേക്ഷാസമർപ്പണം പൂർത്തിയായി. 20 വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്‌മെന്റ് 24-ന് പ്രസിദ്ധീകരിക്കും