സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ 400 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. മെയ് 8 ന് ശേഷം വിപണിയിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കിലാണ് സ്വർണം. 71920 രൂപയാണ് ഇന്നും ഒരു പവൻ സ്വർണത്തിൻ്റെ വില. 8990 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
കഴിഞ്ഞ മാസം 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 109 രൂപയും കിലോഗ്രാമിന് 1,09,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.