തോട്ടക്കാട് രാജീവ് ഗാന്ധി സാംസ്കാരിക നിലയത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം നടന്നു

മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ മുപ്പത്തിനാലാമത് രക്തസാക്ഷിത്വ ദിനത്തിൽ തോട്ടയ്ക്കാട് രാജീവ് ഗാന്ധി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സാംസ്കാരിക വേദി ചെയർമാൻ അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം തോട്ടയ്ക്കാട് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ മുഖ്യ പ്രഭാഷണം നടത്തി.

ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ കൊണ്ട് വന്ന ദീർഘവീക്ഷണമുള്ള ഒരു പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി എന്നും, കൂടാതെ ഇന്ത്യ രാജ്യത്തെ യുവജനതയെ ഒന്നാകെ പ്രചോദിപ്പിച്ച കാര്യപ്രാപ്തിയുള്ള ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം എന്നും സംസാരിച്ചവർ പറഞ്ഞു.

കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മണിലാൽ തോട്ടക്കാട്, മജീദ് ഈരാണി, ഷാജഹാൻ കൈപ്പട കോണം തുടങ്ങിയവരെ കൂടാതെ തോട്ടക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ വിവേകാനന്ദൻ , ബദറുദ്ദീൻ, ശ്രീറാം, റീന, സജീവ്, ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്റ് ബേബി ഹെർഷ് നന്ദി രേഖപെടുത്തി.