തിരുവനന്തപുരം കോട്ടയ്ക്കകത്തെ ശ്രീവരാഹം കുളത്തിലെ ജലത്തിന്റെ നിറം കറുപ്പാകുന്നു

തിരുവനന്തപുരം: കോട്ടയ്ക്കകത്തെ ശ്രീവരാഹം കുളത്തിലെ ജലത്തിന്റെ നിറം കറുത്ത കളറിലായത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. കുളം മലിനമായിക്കൊണ്ടിരിക്കുന്നതിന്റെ അടയാളമാണ് ഈ നിറവ്യത്യാസമെന്ന് നാട്ടുകാർ പറയുന്നു.

കുളത്തിലേക്ക് ആരെങ്കിലും മാലിന്യം ഒഴുക്കുന്നുണ്ടോയെന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നു.പ്രദേശവാസികളും ഇതര സംസ്ഥാന തൊഴിലാളികളുമുൾപ്പെടെ നിരവധിപ്പേർ നിത്യേന ഇവിടെ കുളിക്കാറുണ്ട്. ത്വക്ക് രോഗങ്ങളുൾപ്പെടെ പിടിപെടുമോ എന്ന ഭീതിയിലാണ് ഇവ‌ർ. കുളത്തിന്റെ നിറവ്യത്യാസത്തിന് കാരണമെന്തെന്ന് കണ്ടെത്താൻ പരിശോധന നടത്തണമെന്ന് ശ്രീവരാഹം കുളത്തിൻകര റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ബി.ശ്രീകുമാരൻ നായർ പറഞ്ഞു.