കനത്ത മഴയിലും കാറ്റിലും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉത്സവ പന്തൽ പൊളിഞ്ഞ് വീണു

കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഗണപതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉത്സവത്തോട് അനുബന്ധിച്ച് നിർമ്മിച്ച പന്തൽ പൊളിഞ്ഞ് വീണു. ഇതിന് സമീപമായി പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിയോട് കൂടിയാണ് സംഭവം