എടപ്പാൾ സ്വദേശികളായ സുരേഷ്, ഗീത എന്നിവരാണ് ചാവക്കാട് പൊലീസിന് മുന്നിൽ ഹാജരായത്. പേട്ടയിൽ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാൻ തൃശൂരിലേക്ക് പുറപ്പെട്ടു. ഗുരുവായൂരിൽ ക്ഷേത്രത്തിൽ കുറച്ചുദിവസമായി കഴിഞ്ഞു വരികയായിരുന്നു ഇരുവരും. നിലവിലെ കേസിൽ ഇരുവരും പ്രതികൾ അല്ല.വിവാഹത്തില്‍ നിന്ന് പ്രതിയായ സുകാന്ത് പിന്മാറിയതോടെയാണ്, ലൈംഗിക ചൂഷണത്തിന് വിധേയയായ 24കാരിയായ യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സെക്കന്റുകളുടെ മാത്രം ദൈര്‍ഘ്യമുള്ള യുവതിയുടെ അവസാന ഫോണ്‍കോളുകള്‍ സുകാന്തുമായി ആയിരുന്നു. തിരുവനന്തപുരം നഗരത്തിലെ ചാക്കയിലെ റെയിൽ പാളത്തിലാണ് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.