കൊല്ലം: ഏരൂരിൽ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ. ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
വീടിന് സമീപം നിൽക്കുകയായിരുന്ന അഞ്ച് വയസുകാരനെ പ്രതിയായ ചന്ദ്രശേഖരൻ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തി.
വൈകുന്നേരം ജോലി കഴിഞ്ഞ് എത്തിയ അമ്മയോട് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. പിന്നാലെ അമ്മ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏരൂർ സി ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.