ചരക്കുകപ്പല്‍ മുങ്ങിയ സാഹചര്യത്തിൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകി., അപൂർവ വസ്തുക്കൾ കണ്ടെയ്നർ എന്നിവ കണ്ടാൽ 112 അറിയിക്കുക

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സാഹചര്യത്തിൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഏകദേശം 100ഓളം കൺടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകും. ഇവ ഏകദേശം 3 കിലോ മീറ്റർ വേഗത്തിൽ ആണ് കടലിൽ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനമായ എണ്ണയും ചോർന്നിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാലാണ് കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. തീരത്ത് അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റർ എങ്കിലും അകലെ നിൽക്കുക, അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ 112ൽ അറിയിക്കുക. 

മത്സ്യ തൊഴിലാളികൾ നിലവിൽ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്കിയിട്ടുണ്ട്. കപ്പൽ മുങ്ങിയ ഇടത്ത് നിന്നും 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്.

#keralapolice