കരവാരം : കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് 10 വഞ്ചിയൂർ കെ സുഗതൻ നഗറിൽ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം DCC ജനറൽ സെക്രട്ടറി P സൊണാൾജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ കുടുംബ സംഗമത്തിൽ വാർഡ് പ്രസിഡന്റ് ദിനേശൻ പിള്ള സ്വാഗതം പറഞ്ഞു ഡിസിസി എക്സിക്യൂട്ടീവ് അംഗം ഗംഗാധര തിലകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരി കൃഷ്ണൻ, ഡിസിസി മെമ്പർ എം കെ ജ്യോതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ്, അഡ്വക്കറ്റ് നാസിമുദ്ദീൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് താഹിർ വഞ്ചിയൂർ, ബ്ലോക്ക് സെക്രട്ടറി മുബാറക്ക്, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട്, പ്രദീപ് കുമാർ, അബ്ദുൽ അസീസ്, രാജീവ്, സബീർഖാൻ, പത്മകുമാരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണവും അമ്മമാർക്ക് ധാന്യ കിറ്റ് വിതരണവും നടന്നു.