വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ വെഞ്ഞാറമൂട് പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായി അഫാൻ നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനും, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ വിട്ടുപോയ ചില സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പിനുമായിട്ടാണ് കസ്റ്റഡിയിൽ വാങ്ങിയത്.വെള്ളിയാഴ്ച വരെയാണ് കോടതി അഫാനെ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടുനൽകിയിട്ടുള്ളത്.
ഇന്നലെ ഉച്ചകഴിഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിൽ കൊണ്ടുവന്ന ആഫാനെ പോലീസ് ചെയ്തു തുടങ്ങി. വെഞ്ഞാറമൂട്ടിൽ മാത്രം മൂന്ന് ധനകാര്യ സ്ഥാപനങ്ങൾ അഫാൻ ഇടപാട് നടത്തിയിട്ടുണ്ട് . ഇതിൽ ഒരു സ്ഥാപനത്തിൽ മൂന്ന് സ്ത്രീകളാണ് ഇയാൾക്ക് വേണ്ടി പണയ ഇടപാട് നടത്തിയിട്ടുള്ളത് എന്നാണ് വിവരം . ഇതിൽ കൊല്ലപ്പെട്ട ഫർസാനയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം....!