നടൻ കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ഹോട്ടൽ മുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത്തിയൊന്നു വയസായിരുന്നു. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു..
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. സംവിധായകൻ ബാലുകിരിയത്ത് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ 38 മിമിക്രി കലാകാരന്മാരിൽ ഒരാളാണ്. ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ ( 1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ദേയ വേഷങ്ങൾ അവതരിപ്പിച്ചു. രഹനയാണ് ഭാര്യ. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ സഹോദരനാണ്.