സ്വന്തം മകളാൽ ഏറെ സങ്കടം അനുഭവിക്കുക , പിന്നീട് മാലാഖയെപ്പോലെ മറ്റൊരു മകൾ ജീവിതത്തിലേക്ക് വരുക എന്നതൊക്കെ നമ്മൾ നിരവധി സിനിമകളിലൂടെ കണ്ടിട്ടുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ ഹൃദയം നിറയ്ക്കുന്ന ഒരച്ഛന്റെയും മകളുടെയും ജീവിതകഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . ഇന്ത്യയിലെ പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് രഘുറാം എന്ന അച്ഛന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത് . അച്ഛന്റെ കുറിപ്പ് ഇങ്ങനെ
ഞാനും അദിതിയും നന്നേ ചെറുപ്പത്തിൽ വിവാഹിതരായവരാണ് , കൃത്യം പറഞ്ഞാൽ 22 ഉം 19 ഉം . ഒരു ശരാശരി സാമ്പത്തിക കുടുംബത്തിന്റെയും താഴെയായിരുന്നു ഞങ്ങളുടെ കുടുംബവും അതുകൊണ്ട് തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നേ കഷ്ടപ്പെട്ടു . ഒരുപാട് ഒന്നുവില്ലെങ്കിലും ഉള്ളത്കൊണ്ട് ഞങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു . ഒപ്പം വിവാഹശേഷം മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു കുഞ്ഞാതിഥി കൂടെ ഞങ്ങളുടെ ഇടയിലേക്ക് വരുന്നുണ്ട് എന്നറിഞ്ഞതോടെ ഒരുപാട് സന്തോഷിച്ചു. അങ്ങനെ ആ കുഞ്ഞാതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു . എന്നാൽ പ്രസവത്തോടെ കുഞ്ഞിനെ എനിക്ക് സമ്മാനിച്ച് അവള് പോയി . പിന്നീട് ജീവിക്കാനുള്ള ഏക ആഗ്രഹം മകളെ ഓർത്തായിരുന്നു . കൈവളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്ന് നോക്കി ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനും എന്റെ അമ്മയും കൂടി മകൾ അശ്വിനിയെ വളർത്തിയത് .
അശ്വിനിക്ക് 6 വയസുള്ളപ്പോൾ അമ്മയും ഞങ്ങളെ ഒറ്റയ്ക്കാക്കി വിടപറഞ്ഞു . പിന്നീട് ഞാനും മോളും മാത്രമായി . ഞങ്ങളുടെ ലോകത്ത് ചെറിയ ചെറിയ സന്തോഷങ്ങളുമായി ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു . എന്നാൽ അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്നെ അവൾ മനസിലാക്കിയില്ല . അവൾ എന്നെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി . എന്നെക്കാളും അവൾക്ക് വലുത് പ്രണയബന്ധം ആയിരുന്നു എന്നറിഞ്ഞപ്പോൾ എന്റെ ചങ്ക് തകർന്നു . ഉന്തുവണ്ടിയിൽ കച്ചവടം ചെയ്തിരുന്ന ഞാൻ പിന്നീട് ജോലിക്ക് പോവാതെയായി . മദ്യപിക്കാൻ തുടങ്ങി , കയ്യിലെ ക്യാഷ് തീരുബോൾ ജോലിക്ക് പോകും പണം കണ്ടെത്തും പിന്നീട് കിട്ടിയ ക്യാഷ് തീരുന്നത് വരെ മദ്യപിക്കും എന്ന രീതിക്കായി എന്റെ ജീവിതം . അങ്ങനെ ഒരിക്കൽ കച്ചവടത്തിനായി പോകുന്ന വഴിയിലാണ് എനിക്ക് അനാമിക എന്ന് ഞാൻ വിളിക്കുന്ന എന്റെ പൊന്നുമോളെ ദൈവം എനിക്ക് തന്നത് . കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഞാൻ ഓടിയെത്തിയപ്പോൾ ആരോ വഴിയിലുപേക്ഷിച്ച കുഞ്ഞിനെയാണ് ഞാൻ കണ്ടത് . പെൺകുഞ്ഞായിരുന്നു .
ആദ്യം എന്ത് ചെയ്യണം എന്നറിയാതെ നിന്ന ഞാൻ പിന്നീട് എന്നെ ഉപേക്ഷിച്ചുപോയ മകൾക്ക് പകരം ദൈവം തന്ന നിധിയാണ് എന്ന് വിശ്വസിച്ചു . ഞാൻ ആ കുഞിനെ വളർത്താൻ തീരുമാനിച്ചു .പിന്നീടുള്ള അവളുടെ ജീവിതം ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് ഞാൻ നോക്കി . അമ്മയില്ലാത്ത കുഞ്ഞിനെ വളർത്തിയ എനിക്ക് മറ്റൊരു പൊടിക്കുഞ്ഞിനെ വളർത്താൻ വലിയ പ്രയാസം തോന്നിയില്ല . സ്വന്തം മകളായി തന്നെ അവളെ ഞാൻ ഏറ്റെടുത്തു . അനാമിക എന്ന പേരും നൽകി . ഇന്ന് അവള് വളർന്നു വലുതായിരിക്കുന്നു . എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടാൻ അവൾ മുൻപന്തിയിൽ തന്നെയുണ്ട് . എന്നെ ഒരു വാക്ക് കൊണ്ടുപോലും അവള് വേദനിപ്പിക്കാറില്ല , ഞാൻ പിണങ്ങിയാൽ പോലും അവൾക്ക് സഹിക്കില്ല . പഠിക്കാനൊക്കെ വളരെ മിടുക്കിയാണ് അതുകൊണ്ട് തന്നെ അവളെ കഴിയുന്ന അത്രേം ഞാൻ പഠിപ്പിക്കും.
എന്റെ മകൾ ഇവളാണ് എനിക്ക് ഒരു മകൾ മാത്രേ ഉള്ളു അത് അനാമികയാണ് . എന്നെ ഉപേക്ഷിച്ചുപോയ എന്റെ മകൾക്ക് പകരം ദൈവം തന്ന നിധി , അവൾ ഇന്ന് ഓരോ നേട്ടങ്ങൾ കൈവരിക്കുമ്പോൾ ഒരച്ഛൻ എന്നനിലയിൽ ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു . ഇതായിരുന്നു അച്ഛന്റെ കുറിപ്പ് . കുറിപ്പ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലായി മാറുന്നുണ്ട് . അച്ഛനെ പൊന്നുപോലെ നോക്കുന്ന വളർത്തുമകൾ അനാമികയ്ക്ക് ഹൃദയംകൊണ്ട്
ഒരു സല്യൂട്ട് നൽകാം ഒപ്പം
ഭാവിയിലേക്ക് ഒരാശംസയും......