ആഴ്ചകൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ വിധിക്ക് കീഴടങ്ങി ആര്യനന്ദ യാത്രയായി. പാലാ കുറിച്ചിത്താനം നൊച്ചിപ്പൊഴൂർ സ്വദേശികളായ ജയരാജ്, മായ ദമ്പതികളുടെ മകൾ ആര്യനന്ദ ആണ് അന്തരിച്ചത് 17 വയസ്സായിരുന്നു. പ്രതീക്ഷിക്കാതെ എത്തിയ രോഗവും, തുടർന്നുള്ള വിയോഗവും ഒരു ഗ്രാമത്തെ കണ്ണീരിലാഴ്ത്തി..
ഒരു തല വേദനയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് പനിയും, ശ്വാസതടസ്സവും അനുഭവപെട്ടപ്പോള്‍ നടത്തിയ പരിശോധനയിൽ ഹൃദയ സംബന്ധമായ തടസ്സങ്ങളും, പിന്നീട് തലച്ചോറിൽ അണുബാധയും കണ്ടെത്തുക ആയിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ ഒന്നര മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ ആയിരുന്നു.
തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും, ആഴ്ചകള്‍ വെന്റിലേറ്ററിൽ കഴിയുകയും ചെയ്തു. കഴിഞ്ഞ ദിവസം ആരോഗ്യ നിലയിൽ നേരിയ പുരോഗതി വന്നപ്പോള്‍ വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മരണം അപ്രതീക്ഷിതമായി കടന്നു വരികയായിരുന്നു..
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനി ആയിരുന്നു ആര്യനന്ദ. നാടിന്റെയും വീടിന്റെയും പ്രതീക്ഷയായിരുന്ന ഈ കൊച്ചു മിടുക്കിയുടെ അകാല വിയോഗം ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഇനിയും സാധിച്ചിട്ടില്ല.
ഈ ദുഃഖഘട്ടത്തിൽ മാതാപിതാക്കളായ ജയരാജിനും മായയ്ക്കും താങ്ങായി നിൽക്കുകയാണ് നാട്..