കല്ലമ്പലം.. ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ചു മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. ഡിസിസി മെമ്പർ എം കെ ജ്യോതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്രകുറുപ്പ്, മുൻ മണ്ഡലം പ്രസിഡന്റ് എസ് ജാബിർ, യൂത്ത്കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട് ബ്ലോക്ക്കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സന്തോഷ് വഞ്ചിയൂർ, എ മുബാറക്ക് പ്രവാസികോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിർ വഞ്ചിയൂർ അഡ്വ. എ നാസിമുദീൻ വാർഡ് പ്രസിഡന്റ്‌മാരായ ശശിധരൻ നായർ, അബ്ദുൽ അസിസ് പള്ളിമുക്ക്, എ സബീർഖാൻ, രാജീവ്, മാധവൻ പിള്ള, ബാബു പുതിയതടം കെ എസ് യു ജില്ലാജനറൽ സെക്രട്ടറി സാദിക്ക് തുടങ്ങി കോൺഗ്രസ് യൂത്ത്കോൺഗ്രസ് കെ എസ് യു പ്രവർത്തകരും പങ്കെടുത്തു.