ഞാൻ വി ശശി എംഎൽഎ, മുതലപൊഴി അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ട് മത്സ്യതൊഴിലാളികൾക്കും ബോട്ടുടമകൾക്കും ജോലിക്ക് പോകാൻ സാധിക്കാതെ വന്നതുമായി ബന്ധപ്പെട്ട് മുതലപൊഴിയിൽ നടന്ന പ്രതിക്ഷേധത്തെ ഇടതുപക്ഷ സർക്കാർ ഗൗരവപൂർവ്വമായാണ് കണ്ടത്.
അസാധാരണമായ രീതിയിൽ രൂപം കൊണ്ട് മണൽ തിട്ട നീക്കം ചെയ്യുന്നതിന് സർ ക്കാർ സംവിധാനങ്ങൾക്ക് നിലവിൽ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചു. മുതലപൊഴിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഈ മാ സം 16ന് ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാൻ്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വ ക്ഷിയോഗത്തിൽ മുതലപൊഴിയിൽ നടപ്പിലാക്കേണ്ട 12 കാര്യങ്ങൾ ചർച്ച് ചെയ്ത് തീരുമാനിച്ചു.
ഈ തീരുമാനങ്ങളുടെ പൂനർഅലോകനമായി ഈ മായി ഈ മാസം 30ന് വീണ്ടും ചർച്ചയ്ക്ക് തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ 16-ാം തീയതിയിൽ നടന്ന ചർച്ചയിൽ തീരുമാനമായ എല്ലാ വിഷയങ്ങളിലും സർക്കാരും സർക്കാർ സംവിധാനങ്ങളും ചേർന്ന് ഇടപെടൽ നടത്തി പ്രശ്ന പരിഹാരം നടത്തി വരുകയാണ്. എന്നാൽ ഇതിനെ മാനിക്കാതെ രാഷ്ട്രീയ താൽപര്യം മുൻനിർത്തി നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു കഴിഞ്ഞ ദിവസം എൻ്റെ ഓഫീസിന് മുന്നിലെ പ്രകടനവും അക്രമവും.
മുതലപൊഴി വിഷയത്തിൽ എംഎൽഎ ഇടപെടുന്നില്ലയെന്ന അടിസ്ഥാന രഹിതമായ കാര്യമുന്നയിച്ചായിരുന്ന പ്രതിക്ഷേധം. ഇത് കോൺഗ്രസിൻ്റെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നറിയിക്കുന്നു.
ഇടതുപക്ഷ സർക്കാർ ചിറയിൻകീഴിൻ്റെ സമഗ്രവികസനം മുൻനിർത്തിയുളള പ്രവർത്തനങ്ങൾക്കാണ് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തി വരുന്നത്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പല പദ്ധതികളും നാടിൻ്റെ വികസനത്തിനുതകുന്ന രീതിയിൽ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട്. അടിസ്ഥാന വികസനത്തിൻ മുൻതൂക്കം നൽകിയുള്ള വിവിധ പ്രോജക്റ്റുകളുടെ പൂർത്തികരണം അവസാന ഘട്ടത്തിലാണ്. ചിറയിൻകീഴ് മേൽപ്പാലം,റോഡുകൾ,താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരം എന്നിവ ചിലത് മാത്രം.
സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെ നോക്കി കാണുന്ന ഒരു പദ്ധതിയാണ് മുതലപൊഴി അഴിമുഖ നിർമ്മാണവും ഹാർബറും. ആയിരത്തോളം മത്സ്യതൊഴിലാളികളുടെ ജീവിതോപാധിയായി മാറിയിരിക്കുകയാണ് മുതലപൊഴി ഹാർബർ. സീസണുകളിൽ മാത്രം മത്സ്യബന്ധനം നടത്തിയിരുന്ന മത്സ്യതൊഴിലാളികൾക്ക് വർഷം മുഴുവൻ കടലിൽ ജോലിയ്ക്ക് പോകുവാൻ സാധിക്കുന്ന വിധം മുതലപൊഴിയെ അഴിയാക്കി മാറ്റുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങിയ ഇടതുപക്ഷ സർക്കാരാണ്. 2011 ൽ അധികാരത്തിൽ വന്ന സർക്കാർ നിലവിലെ തുറമുഖ നിർമ്മാത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് അരോപിച്ചു കൊണ്ട് 31 കോടി രൂപ ചെലവഴിച്ചു തുറമുഖം പുനർനിർമ്മിച്ചു. ഈ തുറമുഖമാണ് 2016 മുതൽ അവിടെയുള്ളത്.
ഇതിലുംതൃപ്തികരമായ ഫലമുണ്ടായില്ല തുടർന്ന് ഇതിനെ സംബന്ധിച്ച് ഉണ്ടായ എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ചു കൊണ്ടു് പൂനയിലെ CWPRS തയ്യാക്കിയ 177 കോടി രൂപയുടെ പുതിയ അപകടരഹിതമായ തുറമുഖത്തിന്റെ നിമ്മാണം 2025 മേയ് 20 ന് തുടങ്ങാൻ തീരുമാനിച്ചിട്ടുമുണ്ട്. കൂടാതെ 23 കോടി രൂപയുടെ കിഫ്ബി ഫണ്ട് ചെലവഴിച്ച് തീര സംരക്ഷണത്തിനുള്ള പുലിമുട്ട് സ്ഥാപിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്