പഹൽ​ഗാം ആക്രമണം; മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന നടപടി എന്ന് താലിബാൻ

ദില്ലി: പഹൽഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന നടപടി എന്നാണ് ഭീകരാക്രമണത്തെ സംബന്ധിച്ച് താലിബാൻ ​ഗവൺമെന്റിന്റെ പ്രതികരണം. ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ചയാണ് നടത്തുക. ആക്രമണത്തിൽ പരിക്കേറ്റ 17 പേരുടെ നില ​ഗുരുതരമായി തുടരുകയാണ്.ക്രൂരമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉൾപ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഇസ്ലാമബാദിലെ ഹൈക്കമ്മീഷന്റെ പ്രവർത്തനവും നിർത്തിയേക്കും. എന്നാൽ ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോ​ഗിക വിശദീകരണം