കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു. ആലക്കോട് കോളനിയിലെ ദയാൽ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്നതിനിടെ കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയപ്പോൾ തലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നതിനാൽ കുട്ടി ഓടുന്നത് വിജയമ്മ കണ്ടിരുന്നില്ല. ഉടൻ ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി