അഞ്ചുതെങ്ങിൽ സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകൾ അപകടാവസ്‌ഥയിലായത് താമസക്കാരുടെ ജീവന് ഭീഷണിയാകുന്നു.

അഞ്ചുതെങ്ങിൽ സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകൾ അപകടാവസ്‌ഥയിലായത് താമസക്കാരുടെ ജീവന് ഭീഷണിയാകുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (പുത്തൻനട) സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകളാണ്, അപകടസ്ഥിതിയിലായതോടെ താമസക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്.

അഞ്ചുതെങ്ങ് കേട്ടുപുര സുനാമികോളനിയിൽ മർക്കലി ജോൺ ദമ്പതികളുടെ മകൻ സെബാസ്റ്റ്യൻ ഭാര്യ സുനിത ദാമ്പത്തികൾ മകൻ സുബിൻ, സുദിൻ,സുബി തുടങ്ങിയവർ താമസിച്ചിരുന്ന വീട് ഇന്ന് രാവിലെ 12:15 ഓടെ മേൽക്കൂര തകർന്ന് വീണ് അപകടം സംഭവിച്ചിരുന്നു. കാലിൽ പ്ലാസ്റ്റർ ഇട്ടത്മൂലം വിശ്രമത്തിലായിരുന്ന സെബാസ്റ്റ്യൻ പകടം നടക്കുമ്പോൾ മുറിയിൽ ഉണ്ടായിരുന്നെങ്കിലും ഭാര്യഅദ്ദേഹത്തെ ഉടൻ തന്നെ വലിച്ചു പുറത്തേക്ക് മാറ്റുകയതിനാൽ പരുക്ക്കൾ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദമ്പതികളും മക്കളും ചെറുമക്കളുമായി പന്ത്രണ്ടോളം അംഗങ്ങൾ കഴിഞ്ഞിരുന്ന വീട്ടിലെ മേൽക്കൂരയും അടർന്നുവീണ് അപകടം സംഭവിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ ജനുവരിയിലും സമാന സംഭവം നടന്നിരുന്നു, ആന്റോ – ട്രീസ ദമ്പതികളുടെ വീടിന്റെ കോൺഗ്രീറ്റ് മേൽക്കൂരയും തകർന്നിരുന്നു. സംഭവം സമയം കിടപ്പുരോഗിയായ ആന്റോ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് വില്ലേജ്, ഗ്രാമ പഞ്ചായത്ത്, ഫിഷറീസ് ഓഫീസ്കളെ ദുരിതബാധിതർ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല ഈ കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമായില്ല. വീടുകളുടെ കാലപ്പഴക്കത്താലുള്ള തകർച്ചയ്ക്ക് പ്രകൃതിക്ഷോഭം, ദുരിതാശ്വാസ സഹായങ്ങൾ തുടങ്ങിയവ ലഭ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം വീടുകളുടെ അറ്റകുറ്റപ്പണകൾക്കായി ഈ 14 വർഷ കാലയളവിനുള്ളിൽ ഒരുതവണമാത്രമാണ് വീടുകളുടെ മെയ്ന്റനനസ് വകയിൽ തുക ലഭ്യമായിട്ടുള്ളത്. ഇതൊഴിച്ചാൽ നാളിതുവരെയും അറ്റക്കുറ്റപ്പണിക്കായി മറ്റ് സഹായങ്ങൾ ലഭ്യമായിട്ടില്ലെന്നും തമസക്കാർ പറയുന്നു. നിലവിൽ തീരപരിധിയ്ക്ക് പുറത്താണ് താമസം എന്നതിനാൽ ഇവിടുത്ത്‌ കാർക്ക് പുനർഗേഹം പദ്ധതിയിലും ഉൾപ്പെടാൻ കഴിയാത്ത അവസ്ഥയുമാണ്. നിലവിൽ ഇവിടുത്തെ വീടുകൾ വാസയോഗ്യമല്ലെന്നത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട്‌ നൽകിയിട്ടുള്ളതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും ഇന്ന്വരെയും യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഓരോ തവണ അപകടങ്ങൾ സംഭവിക്കുമ്പോഴും തങ്ങൾ അധികൃതരെ സമീപിക്കാറുണ്ടെന്നും എന്നാൽ വാസ യോഗ്യമല്ലാത്ത വീടുകളിൽ നിന്ന് മാറി താമസിക്കാനുള്ള നിർദ്ദേശം മാത്രമാണ് ഉദ്യോഗസ്ഥർ നൽകുന്ന തെന്നും എന്നാൽ വാടക വീട് പോലുള്ള മറ്റ് സംവിധാനങ്ങളിലേക്ക് പോകുവാനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവരല്ല തങ്ങളെന്നും തമസക്കാർ പറയുന്നു.

നിലവിൽ കോൺക്രീറ്റ് പാളികൾ ഇളകിവീണ് ചോർന്നൊലിക്കുന്ന മേൽക്കൂരയും, പൊട്ടി പൊളിഞ് വിള്ളൽ വീണ ഭിത്തികൾക്ക് പുറമേ കെട്ടിടങ്ങളുടെ അടിത്തറയും ദുർബലമാണ്. ഇതിനൊക്കെ പുറമേ ശുചിമുറികൾ പോലും തകർന്ന അവസ്ഥയിലാണ് കൂടാതെ സെപ്റ്റിക് ടാങ്കുകളിലെ ആശാസ്ത്രീയ നിർമ്മാണം മൂലം വിള്ളലുകൾ വഴി മലിന ജലം ചുറ്റും ഒഴുകി നടക്കുന്ന അവസ്ഥയിലുമാണ്.

2011 മാർച്ച് (14 വർഷങ്ങൾക്ക് മുൻപ്) മാസത്തിൽ സുനാമി ഫണ്ട് ഉപയോഗിച്ച് 2 റൂം,വരാന്ത,അടുക്കള ഉൾപ്പെടെ 94 വീടുകളാണ് അഞ്ചുതെങ്ങിൽ നിർമ്മിച്ചുനൽകിയത്. 2007 സെപ്റ്റംബർ പതിനേഴിലെ തീപിടിത്തത്തിലും തുടർന്നുണ്ടായ കാലവർഷത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഫിഷർമെൻ കോളനി യിലുള്ളവരുടെയും പുനരധിവാസം മുന്നിൽ കണ്ടായിരുന്നു കേട്ട്പുരയിൽ സുനാമി പദ്ധതി പ്രകാരം പദ്ധതി നടപ്പിലാക്കിയിരുന്നത്.