പാരിപ്പള്ളി കടമ്പാട്ടുകോണം കാഞ്ഞിരം പൊയ്കയ്ക്ക് സമീപം ആളൊഴിഞ്ഞ പുരിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുനലൂർ കാര്യറ എ വി ഹൗസിൽ ഷാഹുൽഹമീദ് (60) മരണപെട്ടത്. 12-4-25 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകി. കല്ലമ്പലം പോലീസ് മേൽനടപടി സ്വീകരിച്ചു.