എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നത് എന്ന് നോക്കാം.
🛑 നോ പാർക്കിങ് മേഖലയിലോ പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പാടില്ല.
🛑 മെയിൻ റോഡിൽ , അതിവേഗ ട്രാഫിക്കുള്ള റോഡുകളിൽ.
🛑 ഫുട്പാത്തുകളിൽ, സൈക്കിൾ ട്രാക്ക്, കാൽനട ക്രോസിംഗിനോ സമീപം.
🛑 ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, ആശുപത്രി എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങൾക്ക് സമീപം, നിങ്ങളുടെ വാഹനം തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഏതെങ്കിലും റോഡ് അടയാളങ്ങൾക്ക് മുന്നിൽ.
🛑 തുരങ്കത്തിൽ/ ബസ് ലൈനിൽ എന്നിവിടങ്ങളിലും പാർക്കിങ് അനുവദനീയമല്ല.
🛑 റോഡ് ക്രോസിംഗുകൾക്ക് സമീപം, കൊടും വളവുകൾ, വളവിനു സമീപം , ഒരു കുന്നിൻ മുകളിൽ, അല്ലെങ്കിൽ പാലത്തിന് സമീപം.
🛑 അംഗപരിമിതർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാർക്കിങ് പാടില്ല.
🛑 പാർക്കിങ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയിൽ.
🛑 റോഡിന്റെ തെറ്റായ ഭാഗത്ത്, റോഡരികിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സിൽ/ റോഡരികിലെ മഞ്ഞ വരയിൽ
(നോ സ്റ്റോപ്പിങ്ങ്/ നോ പാർക്കിങ് സൈൻ ബോർഡ് ഉള്ള സ്ഥലങ്ങളിൽ)
🛑 മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിലോ, ഏതെങ്കിലും ആൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമാന്തരമായോ പാർക്കിങ് പാടില്ല.
🛑 റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ ഭാഗങ്ങളിൽ
🛑 ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ പ്രോപ്പർട്ടികളിൽ
🛑 പാർക്കിങ് ഒരു നിശ്ചയ സമയത്തേക്ക് അനുവദിച്ചിരിക്കുന്നിടത്ത്, ആ സമയത്തിന് ശേഷം
🛑 ഒരു നിശ്ചിത തരം വാഹനം അല്ലെങ്കിൽ വാഹനങ്ങൾ അനുവദിച്ചിരിക്കുന്ന സ്ഥലത്ത്, ആ തരത്തിൽപ്പെടാത്ത വാഹനമോ വാഹനങ്ങളോ പാർക്ക് ചെയ്യരുത്.
#keralapolice #trafficoffence #trafficpolice #roadsafety #noparking