വിമാനപാത മാറുന്നത് ചില അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ഷെഡ്യൂളുകളെ ബാധിച്ചേക്കാമെന്ന് ഇരു കമ്പനികളും അറിയിച്ചു. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകളിലാണ് മാറ്റമുണ്ടാകുക.യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ വിമാനക്കമ്പനികള്‍, അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.വിമാനസമയങ്ങളും ഷെഡ്യൂളും ഇടയ്ക്ക് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും എയര്‍ലൈനുകള്‍ അഭ്യര്‍ത്ഥിച്ചു. കമ്പനികളുടെ വെബ്‌സൈറ്റ് വഴി വിമാനങ്ങളുടെ സ്റ്റാറ്റസുകള്‍ പരിശോധിക്കാം. ഇതിനായുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും പങ്കുവെച്ചിട്ടുണ്ട്.