റെക്കോഡിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,760 രൂപയായി. ഗ്രാമിന്റെ വിലയില്‍ 10 രൂപ കുറവുണ്ടായി. 8220 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്.
ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3000 ഡോളര്‍ പിന്നിട്ടു. ഡിമാന്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണം. ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ മൂലം സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെയാണ് പരിഗണിക്കുന്നത്. ഇതാണ് വില കൂടാനുള്ള പ്രധാനകാരണമായി കണക്കാക്കുന്നത്.