തിരുവന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്നും വർക്കലയിലേക്കു പോകുന്ന സ്വകാര്യ ബസ്സിനാണ് തീപിടിച്ചത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.ഷോർട്ട് സർക്കൂട്ട് മൂലം ബസിൽ നിന്ന് പുക ഉയർന്നു എന്നാണ് വിവരം. വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അപകടം നടക്കുമ്പോൾ 20 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും കൂടിയാണ് പുറത്ത് എത്തിച്ചത്. തുടർന്ന് ഡ്രൈവർ ഓടി സമീപത്തെ പെട്രോൾ പമ്പിൽ നിന്നും എസ്റ്റിംൻഗുഷർ എടുത്ത് അടിച്ചാണ് തീ പിടിക്കാനുള്ള സാധ്യത ഒഴിവാക്കിയത്. വിവരം അറിഞ്ഞ് വർക്കല ഫയർ ഫ്രോഴ്സ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.