കല്ലമ്പലം : വിദ്യാർത്ഥിനി കടലിൽ ചാടി മരിച്ചു. മൃതദേഹം കാപ്പിൽ പൊഴി ഭാഗത്ത് കണ്ടെത്തി. ഇടവ വെറ്റകട ബീച്ചിലാണ് പെൺകുട്ടി ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഇടവ ചെമ്പകത്തിൻമൂട് സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. സ്കൂൾ യൂണിഫോമിലായിരുന്നു .
കുട്ടിയുടെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ഇരുവരും കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യ തൊഴിലാളികളാണ് കാണുന്നത്. ഇവർ അയിരൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴി തീരത്ത് നിന്നും കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പിതാവ് സാജൻ. ഫിനാൻസ് സ്ഥാപനം നടത്തുന്നു.
മാതാവ് സിബി സാജൻ അധ്യാപികയാണ്
കൂടെ ഉണ്ടായിരുന്ന കുട്ടിയെ കുറിച്ച് വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്
അയിരൂർ എം.ജി.എംമോഡൽ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ് ശ്രേയ.
ആത്മഹത്യ ആണെന്നുള്ളതാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി