കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). അഞ്ച് സ്ഥാനാര്‍ത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,34,394 കന്നിവോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. 

സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ 367 ഉം ആകെ പ്രവാസി വോട്ടര്‍മാര്‍ 89,839 ഉം ആണ്. കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറവും (33,93,884) കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ് (6,35,930).

#govote #loksabhaelections2024 #voteforsure #youvotecounts #kerala