*യുഡിഎഫ് കരവാരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു*

കല്ലമ്പലം: കരവാരം മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പുതുപ്പള്ളി എംഎൽഎ ശ്രീ. ചാണ്ടി ഉമ്മൻ നിർവഹിച്ചു. വഞ്ചിയൂർ കെ സുഗതൻ നഗറിൽ വെച്ച് നടന്ന കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് ജാബിർ സ്വാഗതം പറഞ്ഞു അടൂർ പ്രകാശ് എം പി, കെപിസിസി അംഗം കിളിമാനൂർ സുദർശനൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിഹാബുദ്ദീൻ, എൻ ആർ ജോഷി, നബീൽ കല്ലമ്പലം, ഗംഗാധര തിലകൻ, ഗിരി കൃഷ്ണൻ,എം കെ ജ്യോതി, ദീപ അനിൽ, ആദേഷ് സുധർമൻ, സുഹൈൽ ആലംകോട്, ബെൻഷാ ബഷീർ, അജ്മൽ, സഹിൽ, വി ശൈലജ എം ഷീല, ബിനു എസ് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.