*പരീക്ഷണ ഓട്ടം വിജയം, ആദ്യ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് വൈകാതെ തുടങ്ങുമെന്ന് റയിൽവെ*

പാലക്കാട് : കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ. കോയമ്പത്തൂർ-ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ ഓട്ടം വിജയമായ സ്ഥിതിക്ക് സർവീസ് ആരംഭിക്കുന്ന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഡബിൾ ഡക്കർ എത്തുമ്പോൾ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനും കയറാനും അടക്കമുള്ളവയിൽ പ്രശ്നങ്ങളുണ്ടോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി വരുമോ എന്നീ കാര്യങ്ങളാണ് പരീക്ഷണ ഓട്ടത്തിൽ പരിശോധിച്ചത്. റെയിൽവേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എസി ചെയർ കാർ ട്രെയിനാണിത്..