പള്ളിക്കൽ വട്ടത്തിൽ ആറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരണപ്പെട്ടത്. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.